സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഫ്ലാഗ് മാർച്ചും ബീച്ച് ക്ലീനിങ്ങും നടത്തി

കൊയിലാണ്ടി : 78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി 30-ാം കേരള ബറ്റാലിയൻ എൻസിസി യുടെ ആഭിമുഖ്യത്തിൽ ഫ്ലാഗ് മാർച്ചും, ബീച്ച് ക്ലീനിങ് പ്രോഗ്രാമും നടത്തി. കൊയിലാണ്ടി ഹാർബറിന് സമീപമുള്ള കടൽത്തീരമാണ് ശുചീകരിച്ചത്.
.

കൊയിലാണ്ടി നഗരസഭ കൗൺസിലർ എ. അസീസ് മാസ്റ്റർ ബീച്ച് ക്ലീനിങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. എൻ സി സി ഓഫീസർമാരായ ക്യാപ്റ്റൻ മനു പി, ലവീൻ, ശ്രീരാജ്, ജിനേഷ്, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. എൻ സി സി കേഡറ്റുകളായ ശ്യാം സാഗർ, അനാമിക ആർ എ എന്നിവർ സംസാരിച്ചു.
