മത്സ്യ തൊഴിലാളി കുടുംബ സംഗമം നടത്തി
കൊയിലാണ്ടി: കോഴിക്കോട് വെച്ച് നടക്കുന്ന സി.ഐ.ടി.യു. സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി മത്സ്യ തൊഴിലാളി കുടുംബ സംഗമം നടത്തി. സംഗമം സംസ്ഥാന ഫെഡറേഷൻ പ്രസിഡണ്ട് കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു. മുതിർന്ന മത്സ്യ തൊഴിലാളി പ്രവർത്തകരായ പി.കെ. പത്മനാഭൻ, കുഞ്ഞി മുഹമ്മദ്, ടി.പി. ബാബു എന്നിവരെ ആദരിച്ചു.
ഏരിയാ പ്രസിഡണ്ട് ടി.വി. ദാമോധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ. ദാസൻ, എ.പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ അഭിവാദ്യം ചെയ്തു. ഏരിയാ സെക്രട്ടറി സി.എം. സുനിലേശൻ സ്വാഗതവും പി.കെ. ഹരിദാസൻ നന്ദിയും പറഞ്ഞു.

