KOYILANDY DIARY.COM

The Perfect News Portal

മാലിന്യം തള്ളിയവർക്കെതിരെ എറണാകുളത്ത് 84 ലക്ഷം പിഴയിട്ടു

കൊച്ചി: മാലിന്യം തള്ളിയവർക്കെതിരെ എറണാകുളത്ത് 84 ലക്ഷം പിഴയിട്ടു. നടപ്പ്‌ സാമ്പത്തികവർഷത്തിലാണ് ഇതുവരെ 84 ലക്ഷം രൂപ ഈടാക്കിയത്. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുകയോ തള്ളുകയോ ചെയ്‌ത വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ് പിഴ ഈടാക്കിയത്.

മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളുന്നതിന്റെ തെളിവ് വീഡിയോ സഹിതം തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറുന്നവർക്ക്‌ 2500 രൂപയാണ്‌ പാരിതോഷികം. 104 കേസുകൾ വീഡിയോ സഹിതം റിപ്പോർട്ട് ചെയ്‌തു. അതിൽനിന്നായി ആകെ 7.49 ലക്ഷം പിഴയായി ഈടാക്കി. പൊതുസ്ഥലത്ത് മാലിന്യം തള്ളിയവരിൽനിന്ന്‌ ആകെ 62.94 ലക്ഷം രൂപയും ജലാശയങ്ങളിൽ മാലിന്യം തള്ളിയവരിൽനിന്ന്‌ 13.60 ലക്ഷം രൂപയുമാണ് ഈടാക്കിയത്.

Share news