ചിത്ര പ്രദർശനം നടത്തി

പേരാമ്പ്ര: ചിത്രകലാ പഠന കേന്ദ്രമായ “ഇടം” പേരാമ്പ്രയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് കുട്ടികളുടെ ചിത്രപ്രദർശനം നടത്തി. ഗാനരചയിതാവ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. കരുണാകരൻ പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. വത്സൻ എടക്കോടൻ, സുരേഷ് കല്ലോത്ത്, ദിവ്യാ ദാമോദരൻ, ബഷീർ ചിത്രകൂടം, ദിനേശൻ നക്ഷത്ര എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

പ്രദർശനത്തിൽ പങ്കെടുത്ത 20 വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകി. വിവിധ മേഖലകളിൽ വ്യക്തിമുദപതിപ്പിച്ചവരെ ചടങ്ങിൽ ആദരിച്ചു.
ഇടം ഡയറക്ടർ സി. കെ. കുമാരൻ സ്വാഗതവും മീരാ ഗോവിന്ദ് നന്ദിയും പറഞ്ഞു.

