നമ്പ്രത്ത്കര യു.പി സ്കൂളിൽ ഉന്നത വിജയികൾക്ക് അനുമോദനവും സ്കോളർഷിപ്പ് വിതരണവും നടന്നു

കൊയിലാണ്ടി: നമ്പ്രത്തുകര യു.പി സ്കൂളിൽ എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള അനുമോദനവും, വിവിധ എൻഡോവ്മെൻ്റുകളും, സ്കോളർഷിപ്പും വിതരണം ചെയ്തു, എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ നിർമ്മല ടീച്ചർ അനുമോദന സദസ് ഉദ്ഘാടനംചെയ്തു. നാടക സംവിധായകനും അധ്യാപകനുമായ സുരേഷ് ബാബു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
.
.

എൽ എസ് എസ് സ്കോളർഷിപ്പിന് അർഹരായ വൈദ ഷിനീഷ്, ശ്രീവിനയക്, ധ്യാനപ്രണവ, ഇഷിക നായർ, ആദിദേവ്, മേധ, ആമിർ ആസാദ് മരക്കാർ, തേജ്, അജോയ്, നൈനിക, മിത്ര ഷനൂപ്, നിരഞ്ജൻ, അൽമിത്ര എന്നിവർക്കും, യുഎസ്എസ് വിജയികളായ ഐറിൻ ആർ ജി, സിയോണ ഷിംജിത്ത്, ഹാനിയ ബിൻത് നജീബ് എന്നിവർക്കും, ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർഥികൾക്കും, എൻഡോവ്മെന്റ് സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കുമാണ് അനുമോദനം നൽകിയത്.
.

ചടങ്ങിൽ വിദ്യാരംഗം രക്ഷിതാക്കളുടെ ക്വിസ് മത്സരത്തിൽ വിജയിച്ച ജിൻഷ ടി കെ, ചിത്രലേഖ എന്നിവർക്കുള്ള സമ്മാനവിതരണവും നടന്നു. പി.ടി.എ പ്രസിഡൻ്റ് രഞ്ജിത്ത് നിഹാര അധ്യക്ഷനായി. എം പി ടി എ പ്രസിഡണ്ട് ഉമയി ഭാനു, എസ് പി ജി ചെയർമാൻ ഒ. കെ സുരേഷ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രധാനാധ്യാപിക സുഗന്ധി ടി.പി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഗോപിഷ് ജി എസ് നന്ദിയും പറഞ്ഞു.
