KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരത്ത് നാലം​ഗ കുടുംബം വിഷം കഴിച്ചു; അച്ഛനും മകളും മരിച്ചു

തിരുവനന്തപുരത്ത് നാലം​ഗ കുടുംബം വിഷം കഴിച്ചു. അച്ഛനും മകളും മരിച്ചു. ബാലരാമപുരം പെരിങ്ങമലയിലാണ് സംഭവം. അമ്മയും മകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. പുല്ലാനി മുക്ക് സ്വദേശി ശിവരാജൻ (56), മകൾ അഭിരാമി (22) എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു, മകൻ അർജുൻ എന്നിവരെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ തിരുവനന്തപുരം നിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രിയിൽ ഭക്ഷണത്തോടൊപ്പം ഇവർ വിഷം കഴിച്ചതായാണ് കരുതുന്നത്. രാവിലെയോടെയാണ് സംഭവം പുറത്തറിയുന്നത്. അർജുനാണ് വിവരം പുറത്തറിയിക്കുന്നത്. പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ എത്തിച്ചപ്പോഴേക്കും ശിവരാജനും അഭിരാമിയും മരിച്ചിരുന്നു. കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശിവരാജന്റെ ഭാര്യ ബിന്ദു ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Advertisements
Share news