KOYILANDY DIARY.COM

The Perfect News Portal

പെൻഷനേഴ്സ് സംഘ് നേതൃത്വത്തിൽ സബ്ബ് ട്രഷറിക്ക് മുമ്പിൽ ധർണ്ണ നടത്തി

കൊയിലാണ്ടി പെൻഷനേഴ്സ് സംഘ് കൊയിലാണ്ടി, ചേമഞ്ചേരി ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി. തടഞ്ഞുവെച്ച രണ്ട് ഗഡു ക്ഷാമ ആശ്വാസം അനുവദിക്കുക, മെഡിസെപ്പ് മരവിപ്പിച്ച ആശുപത്രികൾക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്.
കൊയിലാണ്ടി സബ്ബ് ട്രഷറിക്ക് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ജില്ലാ വൈസ് പ്രസിഡണ്ട് ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഒ മാധവൻ അദ്ധ്യക്ഷത വഹിച്ചു. വി.പി.രാജൻ, കെ പി മോഹനൻ മാസ്റ്റർ, സി ബാലകൃഷ്ണൻ, ഭാസ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Share news