കോട്ടയത്ത് കുളത്തിൽ വീണ കാറിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി.
കോട്ടയം: കാണക്കാരിയിൽ നിയന്ത്രണം വീട്ട കാർ പാറക്കുളത്തിലേക്ക് വീണ് ഒരാൾ മരിച്ചു. കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചത്. പ്രദേശവാസികളാണ് പാറക്കുളത്തിൽ കാറിൻ്റെ ഭാഗം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

രാത്രി ഇതുവഴി പോയപ്പോൾ നിയന്ത്രണംവിട്ടോ, വഴിയറിയാതെ മുന്നോട്ടെടുത്തോ ആയിരിക്കാം കാർ ക്കുളത്തിലേക്ക് പതിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.



