കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം മഹോത്സവത്തിന് തീയതി കുറിച്ചു

കൊയിലാണ്ടി: ഉത്തര കേരളത്തിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം മഹോത്സവത്തിന് തീയതി കുറിച്ചു. മാർച്ച് 30ന് കൊടിയേറി ഏപ്രിൽ 5 വലിയ വിളക്കും 6ന് കാളിയാട്ടവുമാണ്. ഞായറാഴ്ച കാലത്ത് പൂജയ്ക്ക് ശേഷം പൊറ്റമ്മൽ നമ്പീശൻ്റെയും, കോട്ടൂർ ശശികുമാർ നമ്പീശന്റെയും നേതൃത്വത്തിലാണ് കളിയാട്ടം കുറിക്കൽചടങ്ങ് നടത്തിയത്.

രാത്രി അത്താഴ പൂജയ്ക്ക് ശേഷം കാളിയാട്ടത്തിന്റെ തീയതി ഭക്തജനങ്ങളെ അറിയിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണു ഗോപാൽ, ട്രസ്റ്റി ബോർഡ് മെമ്പർമാർ, പാരമ്പര്യ കാരണവൻമാർ, ഭക്തജനങ്ങൾ, ക്ഷേത്രം ജീവനക്കാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

