പേരാമ്പ്ര ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം നടന്നു

വെള്ളിയൂർ: പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിൻ്റെ ഭാഗമായി ചാലിക്കരയിൽ നിന്ന് സാംസ്കാരിക ഘോഷയാത്ര നടന്നു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി, പേരാമ്പ്ര എ.ഇ.ഒ. കെ.വി. പ്രമോദ്, ബിന്ദു എം. (പ്രധാനാധ്യാപിക, നൊച്ചാട് എച്ച്.എസ്.എസ്), പി.ടി.എ. പ്രസിഡണ്ട് കെ.പി. റസാഖ്, വിവിധ വാർഡ് മെമ്പർമാരായ മധു കൃഷ്ണൻ, സനില ചെറുവറ്റ, ഷിജി കൊട്ടാരക്കൽ, ലിമ എന്നിവരും എടവന സുരേന്ദ്രൻ, പി.പി.മുഹമ്മദ് ചാലിക്കര, എസ്.കെ.അസൈനാർ, ടി.കെ. ഇബ്രാഹിം, ഇ.ടി. ഹമീദ്, കിളിയായി ഹമീദ് (സ്വാഗത സംഘം ഘോഷയാത്ര കൺവീനർ) എന്നിവർ നേതൃത്വം കൊടുത്തു.

തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ നടന്ന സാംസ്കാരിക സമ്മേളനം കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ മനോജ് മണിയൂർ ഉദ്ഘാടനം നിർവഹിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ. എ.കെ. അബ്ദുൾ ഹക്കിം, രാജൻ തിരുവോത്ത്, രമേശ് കാവിൽ, മുഹമ്മദ് പേരാമ്പ്ര, വീരാൻ കുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രകാശൻ വെള്ളിയൂർ, ശ്രീജിത്ത് കൃഷ്ണ, പാർവണ അഭിലാഷ്, ശിവാനി, പി.ടി.എ. പ്രസിഡണ്ട് കെ.പി. റസാഖ് എന്നിവർ വേദിയിൽ സന്നിഹിതരായി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ വേദിയിൽ സ്നേഹാദരം നല്കി. വി.എം. അഷ്റഫ് സ്വാഗതവും സനില ചെറുവറ്റ നന്ദിയും പറഞ്ഞു.
