കൊയിലാണ്ടിയിൽ ബൈക്കിനു പിറകിൽ കാറിടിച്ച് ദമ്പതികൾക്ക് പരുക്ക്

കൊയിലാണ്ടി: ബൈക്കിനു പിറകിൽ കാറിടിച്ച് ദമ്പതികൾക്ക് പരുക്ക്. കൊയിലാണ്ടി കോമത്തുകരയിൽ വെച്ചാണ് അപകടം സംഭവിച്ചത്. കുറുവങ്ങാട് ശക്തി തിയേറ്റേഴ്സിനു സമീപം ദേവസ്വം കുനി ഡി. കെ. സുനിൽ (51) ഭാര്യ: ചേരിക്കുന്നുമ്മൽ സി.കെ. രജനി (45) എന്നിവർക്കാണ് പരുക്കേറ്റത്. പരിക്ക് ഗുരുതര മായതിനാൽ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് കാറിനടിയിലാകുകയായിരുന്നു. പരുക്കേറ്റവരെ നാട്ടുകാർ കാറിനടിയിൽ നിന്നും വലിച്ചെടുക്കുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്തു.

