പാചക മത്സരം സംഘടിപ്പിച്ചു

കോഴിക്കോട് ജില്ലാമിഷന്റെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരസഭാ കുടുംബശ്രീ സിഡിഎസ് എഫ്എൻഎച്ച് ഡബ്ല്യു-ൻ്റെ ഭാഗമായി പോഷകാഹാര പാചക മത്സരം സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ കെ. കെ. വിബിന അദ്ധ്യക്ഷത വഹിച്ചു. സൗത്ത് സിഡിഎസ് സുജാത, ശ്രീജ രതീഷ്, രാധ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു.

നോർത്ത് സിഡിഎസിൽ ലിഷ, രാഖി, ജഷീന എന്നിവർ ഒന്നും രണ്ടും മുന്നും സ്ഥാനങ്ങൾ പങ്കിട്ടു. കൗൺസിലർമാരായ എൻ എസ് വിഷ്ണു, ആർ. കെ. കുമാരൻ എന്നിവരും സംഘാടക സമിതി അംഗങ്ങളായ ശശി കോട്ടിൽ, ദിലീപ് കെ സി, ബാബുരാജ്, ജനാർദ്ദനൻ, നിഷ എന്നിവർ സംസാരിച്ചു. നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ എം പി സ്വാഗതവും FNHW ആർ പി ഷംസീറ നന്ദിയും പറഞ്ഞു.
