ആനത്തലവട്ടം ആനന്ദൻ്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ അനുശോചന യോഗം ചേർന്നു
കൊയിലാണ്ടി: മുതിർന്ന സിപിഐ(എം) നേതാവും സിഐടിയു സംസ്ഥാന പ്രസിഡണ്ടുമായ ആനത്തലവട്ടം ആനന്ദൻ്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ മൗന ജാഥയും അനുശോചന യോഗവും നടത്തി. സിഐടിയു നേതൃത്വത്തിൽ കൊയിലാണ്ടിപുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് ചേർന്ന അനുശോചന യോഗത്തിൽ മുൻ എം.എൽ.എ.മാരായ പി. വിശ്വൻ മാസ്റ്റർ, കെ. ദാസൻ, ടി.കെ. ചന്ദ്രൻ മാസ്റ്റർ, എൻ.കെ. ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു. അഡ്വ. കെ. സത്യൻ, എം.എ. ഷാജി, എം. പത്മനാഭൻ, കെ. ഷിജു മാസ്റ്റർ, എ. സോമശേഖരൻ തുടങ്ങിയവർ സംബന്ധിച്ചു.
