KOYILANDY DIARY.COM

The Perfect News Portal

ജിഎസ്‌ടിയുടെ വ്യാപക പരിശോധന; 27 കോടിയുടെ നികുതിവെട്ടിപ്പ്‌ പിടികൂടി

കോഴിക്കോട്‌: ജില്ലയിൽ വ്യാപാര സ്ഥാപനങ്ങളിൽ ജിഎസ്‌ടിയുടെ വ്യാപക പരിശോധന.  മിഠായിത്തെരുവ്‌, തിരുവണ്ണൂർ, ജാഫർഖാൻ കോളനി ഭാഗങ്ങളിലെ 12 കടകളിൽ നടന്ന പരിശോധനയിൽ 27 കോടി രൂപയുടെ നികുതിവെട്ടിപ്പ്‌ കണ്ടെത്തിയതായി ജിഎസ്‌ടി ഡെപ്യുട്ടി കമീഷണർ ജി. അശോക് അറിയിച്ചു. 
മിഠായിത്തെരുവിൽ ലേഡീസ്‌ വേൾഡ്‌ കടയിൽ പരിശോധന നടത്താനുള്ള ശ്രമം ജീവനക്കാർ എതിർത്തത്‌ നേരിയ സംഘർഷത്തിനിടയാക്കി. കടയുടെ ഷട്ടർ അടച്ചിട്ടതോടെ ടൗൺ പൊലീസ്‌ സ്ഥലത്തെത്തി. തുടർന്ന്‌ ജീവനക്കാർ പരിശോധനയുമായി സഹകരിച്ചു. കട ഉടമയുടെ കാളൂർ റോഡിലെ വീട്ടിലും പരിശോധനയുണ്ടായി. നികുതി അടയ്‌ക്കാത്ത കടകൾ ജിഎസ്‌ടി വകുപ്പ്‌ നിരീക്ഷിച്ചുവരികയായിരുന്നു. വിവരങ്ങൾ ശേഖരിച്ചശേഷമാണ്‌ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തിയത്‌.

 

Share news