കൊയിലാണ്ടി കാവുംവട്ടം സ്വദേശിയെ കാണാതായതായി പരാതി
കൊയിലാണ്ടി കാവുംവട്ടം സ്വദേശിയെ കാണാതായതായി പരാതി. കാവുംവട്ടം ശിവപ്രസാദത്തിൽ റിനിഷ് (38) എന്നയാളെ ഒക്ടോബർ 30-ാം തിയ്യതി വൈകീട്ട് വീട്ടിൽ നിന്നും പോയ ശേഷം തിരികെ എത്തിയിട്ടില്ലെന്ന് കൊയിലാണ്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലിസ് സ്റ്റേഷനിൽ 04962620236, 9497980798 നമ്പറിൽ അറിയിക്കേണ്ടതാണ്.



