കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശിയുടെ സ്വർണ്ണ ബ്രേസ് ലെറ്റ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: ചെറിയമങ്ങാട് സ്വദേശിയുടെ സ്വർണ്ണ ബ്രേസ് ലെറ്റ് നഷ്ടപ്പെട്ടതായി പരാതി. വ്യാഴാഴ്ച വൈകീട്ട് 5 മണിക്കും 6 മണിക്കും ഇടയിൽ കൊയിലാണ്ടി പുതിയ സ്റ്റാൻ്റിൽ നിന്ന് റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിലാണ് ആഭരണം നഷ്ടപെട്ടതെന്ന് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ പറയുന്നു.

ചെറിയമങ്ങാട് പടിഞ്ഞാറെ പുരയിൽ പ്രദീപൻ്റെ മകൻ അമലിൻ്റെ ബ്രേസ്ലറ്റ് ആണ് നഷ്ടപ്പെട്ടത്. കണ്ടുകിട്ടുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ 0496 2620236 നമ്പറിലേ 7591924006 എന്ന നമ്പറിലോ അറിയിക്കേണ്ടതാണ്.

