പയ്യോളി കോട്ടക്കൽ, പള്ളിത്താഴ സ്വദേശിനിയെ കാണാതായതായി പരാതി

പയ്യോളി: കോട്ടക്കൽ പള്ളിത്താഴ, കോട്ടകടപ്പുറം വീട്ടിൽ കേശവൻ്റെ ഭാര്യ കാർത്ത്യായനിയെ (72) കാണാതായതായി പരാതി. ആഗസ്റ്റ് 27ന് ഉച്ചക്ക് 2 മണിയോടെ പയ്യോളിയിൽ വെച്ചാണ് ഇവരെ കാണാതായതെന്ന് ബന്ധുക്കൾ പയ്യോളി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കാണാതായ സ്ത്രീയെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ
പയ്യോളി പോലീസ് സ്റ്റേഷനിൽ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന
ഫോൺ നമ്പറുകളിലോ അറിയിക്കുവാൻ താല്പര്യപ്പെടുന്നു.

SHO Payyoli PS: 9497987187, SI Payyoli PS : 9497980788, 9497935087, Payyoli Police Station : 0496 – 2602034
Advertisements

