വികസന ആവശ്യങ്ങൾക്ക് വേണ്ടി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണം; വ്യാപാരി വ്യവസായി സമിതി


വികസന ആവശ്യങ്ങൾക്ക് വേണ്ടി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡണ്ട് വികെസി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. കൺവെൻഷനിൽ സമിതി ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു.

ദേശീയപാതയുടെയും സംസ്ഥാനപാതകളുടെയും നവീകരണവുമായി ബന്ധപ്പെട്ടും മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയും ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നിലവിലുള്ള തൊഴിലും വരുമാനവും നഷ്ടപ്പെടുന്ന സാഹചര്യത്തിൽ കെട്ടിട ഉടമകൾക്കും സ്ഥലം ഉടമസ്ഥർക്കും നൽകുന്ന രീതിയിൽ വ്യാപാരികൾക്കും നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്ന് ബാലുശ്ശേരി വട്ടോളി ബസാറിലെ അൻജും കൺവെൻഷൻ സെന്ററിൽ ചേർന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കൺവെൻഷൻ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളോട് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് എസ് ദിനേശ്, ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, വരുൺ ഭാസ്കർ, സി കെ വിജയൻ, കെ എം റഫീഖ്, സി വി ഇക്ബാൽ, ടി മരക്കാർ, സി ബാലൻ, ടി മധുസൂദനൻ, എം എം ബാബു, ഗഫൂർ രാജധാനി, എൻ ബഷീർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിന് ജില്ല ജോ: സെക്രട്ടറി പി ആർ രഘുത്തമൻ സ്വാഗതം പറഞ്ഞു.
