തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ വർണ്ണശോഭയോടെ ഒരു സമൂഹ നോമ്പ് തുറ

തിക്കോടി: തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ വർണ്ണശോഭയോടെ ഒരു സമൂഹ നോമ്പ് തുറ. ആഡംബരങ്ങൾ ഒന്നുമില്ലാതെ, കടൽത്തീരം ഇരിപ്പിടമാക്കി, ബഹുസ്വര സമൂഹത്തിന് ഒരു നോമ്പ് തുറ. തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ നടന്ന സമൂഹ നോമ്പ് തുറയിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. പരിസരവാസികളും നാടിൻ്റെ ഭിന്നഭാഗങ്ങളിൽ നിന്ന് എത്തിയവരും, കടൽതീര സന്ദർശകരും നോമ്പുതുറയിൽ സജീവമായി പങ്കെടുത്തു. കഴിഞ്ഞ 10 വർഷങ്ങളായി റമദാൻ 29ന് തിക്കോടി അങ്ങാടിക്കൂട്ടം ഈ വിധത്തിൽ നോമ്പ് തുറ നടത്തി വരികയാണ്.
