ശക്തമായ ചുഴലിക്കാറ്റിൽ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീടിൻ്റെ മെയിൻ സ്ലാബ് തകർന്നു

കൊയിലാണ്ടി: ശക്തമായ ചുഴലിക്കാറ്റിൽ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീടിൻ്റെ മെയിൻ സ്ലാബ് തകർന്നു. നഗരസഭ കണയങ്കോട് 26-ാം വാർഡിൽ ഐടിഐ സ്റ്റോപ്പിനു സമീപം വെങ്ങളത്താം വീട്ടിൽ (ജന്നത്ത്) ഹാരിസിൻ്റെ വീടാണ് തകർന്നത്. ഇന്ന് രാവിലെ 10.30ന് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അടുത്ത വീട്ടിലെ തെങ്ങ് വീടിന് മുകളിലേക്ക് വീണത്.

കോൺഗ്രീറ്റ് വീടിൻ്റെ മുകളിലത്തെ മെയിൽ സ്ലാബും, പേരപ്പെറ്റും തകർന്നിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. നഗരസഭ കൌൺസിലർ വി.എം. സിറാജ്, പന്തലായനി വില്ലേജ് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ലാബിന് വലിയ നീളത്തിൽ വിള്ളൽ ഉണ്ടായത് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്.

