നെല്യാടി റോഡിൽ തെങ്ങ് വീണ് ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞു
തെങ്ങ് വീണ് ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞു. വിയ്യൂർ നെല്യാടി റോഡിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും തെങ്ങ് മുറിച്ചു മാറ്റുകയും ചെയ്തു.
ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞു വീണതിനെ തുടർന്ന് സ്ഥലത്ത് ഗതാഗത തടസ്സമുണ്ടായി. മുറിഞ്ഞു വീണ പോസ്റ്റ് മാറ്റി വൈദ്യുതി പുന:സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തിയിരുന്നു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രദീപിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനാംഗങ്ങളായ നിധി പ്രസാദ്, ബബീഷ്, സനൽരാജ്, നിതിൻരാ

