KOYILANDY DIARY.COM

The Perfect News Portal

യുവതിയെയും മകളെയും ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ബിജെപി നേതാവിനെതിരെ കേസെടുത്തു

ജയ്പൂര്‍: യുവതിയെയും മകളെയും ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ബിജെപി നേതാവിനെതിരെ കേസെടുത്തു. രണ്ടു സ്ത്രീകളടക്കം മറ്റ് മൂന്നുപേര്‍ക്കെതിരെയും കേസെടുത്തതായി റിപ്പോർട്ട്. രാജസ്ഥാനിലെ പാലിയിലെ ബിജെപി നേതാവായ മോഹന്‍ലാല്‍ ജാട്ടിനെതിരെയാണു നടപടി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സോജത് സിറ്റി സര്‍ക്കിള്‍ ഓഫീസര്‍ മൃത്യുഞ്ജയ് മിശ്ര അറിയിച്ചു.

ഒരു ഭവന സമുച്ചയ പദ്ധതിയുടെ ഭാഗമായാണ് യുവതിയും മോഹന്‍ലാലും ആദ്യമായി കണ്ടുമുട്ടുന്നത്. പദ്ധതിക്കായുള്ള ഭൂമി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു പരിചയപ്പെട്ടത്. ഇതിനിടെ മഹേഷ് ചന്ദക്ക് എന്ന്  പേരുള്ള ഒരാളെയും കൂട്ടി ഇയാള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മകളെയും പീഡിപ്പിച്ചതായി പരാതിയുണ്ട്.

അതേസമയം, ബിജെപി നേതാവ് ആരോപണം നിഷേധിച്ചു. പൊലീസ് കേസെടുത്ത ശേഷമാണ് ഇത്തരമൊരു വിവരം തന്നെ അറിയുന്നതെന്നാണ് മോഹന്‍ലാലിന്റെ വിശദീകരണം.

Advertisements
Share news