KOYILANDY DIARY.COM

The Perfect News Portal

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിന് മുൻ ഡിജിപി സി ബി മാത്യൂസിനെതിരെ കേസെടുത്തു

കൊച്ചി: അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിന് മുൻ ഡിജിപി സി ബി മാത്യൂസിനെതിരെ കേസെടുത്തു. സൂര്യനെല്ലി പീഡനക്കേസിൽ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. മണ്ണന്തല പൊലീസാണ് മുൻ ഡിജിപിക്കെതിരെ കേസെടുത്തത്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് പൊലീസ് നടപടി.

അന്വേഷണം വേണ്ടെന്നായിരുന്നു പൊലീസിൻ്റെ നിലപാട്. പുസ്തകത്തിലെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് കോടതി അസാധുവാക്കുകയായിരുന്നു.

സിബി മാത്യൂസിന്റെ നിര്‍ഭയം എന്ന ആത്മകഥയില്‍ ആണ് അതിജീവിതയുടെ പേര് വെളിപ്പെടുത്തിയത്. സിബി മാത്യൂസിനെതിരെ സൂര്യനെല്ലി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജോഷ്വ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Advertisements
Share news