താമരശേരി ചുരത്തിൽ ഓടുന്ന കാറിന് തീപിടിച്ചു

കോഴിക്കോട്: താമരശേരി ചുരത്തിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. താമരശേരി ചുരത്തിലെ എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിലാണ് അപകടം. പുക ഉയരുന്നത് കണ്ട് യാത്രക്കാർ കാറിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കാർ പൂർണ്ണമായും കത്തി നശിച്ചത്. അപകടകാരണം വ്യക്തമല്ല.
