കീഴരിയൂരിൽ കത്തി നശിച്ച വെളിച്ചെണ്ണ മില്ലിന് 50 ലക്ഷത്തിലധികം രൂപയുടെ നഷ്ടം

കൊയിലാണ്ടി: കീഴരിയൂരിൽ കത്തി നശിച്ച വെളിച്ചെണ്ണ മില്ലിന് 50 ലക്ഷത്തിലധികം രൂപയുടെ നഷ്ടം. ഇന്നു പുലർച്ചെ 5 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. 20 ലക്ഷം രൂപയുടെ കൊപ്രയും, വെളിച്ചെണ്ണയും, 30 ലക്ഷത്തോളം രൂപയുടെ മെഷിനറി ഉപകരണങ്ങളും പുർണ്ണമായും കത്തിനശിച്ചു. പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള പാലാഴി അബ്ദുൾ സലാമിൻ്റെ ഉടമസ്ഥതയിലുള്ള പാലായി വെളിച്ചെണ്ണ മില്ലാണ് കത്തിനശിച്ചത്. പേരാമ്പ്രയിൽ നിന്നും, കൊയിലാണ്ടിയിൽ നിന്നും അഞ്ചോളം അഗ്നി രക്ഷായൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.

ജെ.സി.ബി ഉപയോഗിച്ച് കെട്ടിടം പൊളിച്ചാണ് ആളിക്കത്തിയ തീ നിയന്ത്രണ വിധേയമാക്കിയത്. മില്ലിൽ കൂട്ടിയിട്ടിരുന്ന കൊപ്ര ചാക്കിൽ നിന്നാണ് തീ പിടിച്ചതാണെന്ന് പ്രാഥമിക നിഗമനം. കീഴരിയൂ പഞ്ചായത്ത് പ്രസിഡണ്ട് രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി നിരവധിപേര്‍ സ്ഥലം സന്ദര്‍ശിച്ചു.
