KOYILANDY DIARY.COM

The Perfect News Portal

കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി

കൊയിലാണ്ടി: കൊയിലാണ്ടി ബീച്ച് റോഡിൽ കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 9:30 ഓട് കൂടിയാണ് കൊയിലാണ്ടി ബീച്ച് റോഡിൽ മുനഫർ ഹൗസിൽ സെയ്ദ് ജാഫർ എന്നയാളുടെ വീട്ടിലെ 5 മീറ്റർ ആഴവും രണ്ട് മീറ്റർ വെള്ളവുമുള്ള കിണറിൽ പോത്ത് വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിധിപ്രസാദ് ഇ എം കിണറിലിറങ്ങി സേനാംഗങ്ങളുടെ സഹായത്തോടുകൂടി റെസ്ക്യൂ റോപ്പ് ഉപയോഗിച്ച് പോത്തിനെ സുരക്ഷിതമായി കരക്കെത്തിക്കുകയും ചെയ്തു.

ഗ്രേഡ് ASTO മജീദ് എംന്റെ നേതൃത്വത്തിൽ FRO മാരായ രതീഷ് കെ എൻ, ജാഹിർ എം, നിതിൻരാജ് കെ, ഹോം ഗാർഡുമാരായ ഓംപ്രകാശ്, ബാലൻ ഇ എം എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. 

Share news