KOYILANDY DIARY

The Perfect News Portal

വായന പക്ഷാചരണത്തിൻ്റെ ഭാഗമായി പുസ്തക ചർച്ച നടത്തി

കൊയിലാണ്ടി: വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ശക്തി പബ്ലിക് ലൈബ്രറിയും, ശക്തി തിയ്യറ്റേഴ്സ് കുറുവങ്ങടും സംയുക്തമായി പുസ്തക ചർച്ച നടത്തി. പരിപാടി നാടക പ്രവർത്തകൻ എടത്തിൽ രവി ഉദ്ഘാടനം ചെയ്തു.  കെ സുകുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഷാജീവ് നാരായണൻ രചിച്ച ഒറ്റയാൾക്കൂട്ടം പുസ്തകമാണ് ചർച്ചക്ക് വിധേയമാക്കിയത്. വി.പി. ജനാർദ്ദനൻ, അണേല ബാലകൃഷ്ണൻ, ഇ കെ. പ്രജോഷ് മാസ്റ്റർ, വി. പി ജനാർദ്ദനൻ,ഏ കെ ലീന, ഷംസീറ, വിജയൻ കനാത്ത് എന്നിവർ സംസാരിച്ചു. ഷാജീവ് നാരായണൻ എഴുത്തനുഭവങ്ങൾ പങ്ക് വെച്ചു. രവീന്ദ്രൻ മലയിൽ സ്വാഗതവും എൻ കെ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.