എഞ്ചിൻ തകരാറായി കടലിൽ കുടുങ്ങിയ വഞ്ചിയെയും 30 ഓളം തൊഴിലാളികളെയും രക്ഷിച്ചു

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ എഞ്ചിൻ തകരാറായി കടലിൽ കുടുങ്ങിയ വഞ്ചിയെയും 30 ഓളം തൊഴിലാളികളെയും സുരക്ഷിതരായി കരയിലെത്തിച്ചു. കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വിഷ്ണുമൂർത്തി എന്ന വഞ്ചിയാണ് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയത്.

ഫിഷറീസ് അസി. ഡയരക്ടർ സുനീറിൻ്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ രാജൻ, എസ് സി പി ഒ ബൈജു, റസ്ക്യു ഗാർഡുമാരായ നിധിഷ്, ജിജിൻ എന്നിവർ ചേർന്ന് കൊയിലാണ്ടി ഹാർബറിൽ സുരക്ഷിതമായി എത്തിച്ചത്.

