KOYILANDY DIARY.COM

The Perfect News Portal

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കഞ്ചാവ് പൊതിയുമായി കാണാൻ ശ്രമിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ 

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കണ്ട് നിവേദനം കൊടുക്കാൻ കഞ്ചാവ് പൊതിയുമായി എത്തിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. വിശ്രമത്തിനായി കൊടൈക്കനാലിൽ പോയ മുഖ്യമന്ത്രി ചെന്നൈയിൽ നിന്നു മധുര വരെ വിമാനത്തിലാണ് പോയത്. മധുര വിമാനത്താവളത്തിലിറങ്ങി റോഡ് മാർഗം കൊടൈക്കനാലിലേക്ക് പോകാനൊരുങ്ങവേയാണ് സംഭവം.
ബിജെപി പ്രവർത്തകനായ ശങ്കരപാണ്ഡ്യൻ കയ്യിൽ കഞ്ചാവു പൊതിയുമായി മുഖ്യമന്ത്രിക്ക് നിവേദനം നൽകാനെത്തുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ലഹരി വസ്തുക്കൾ സുലഭമായി ലഭിക്കുമെന്നു മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു ലക്ഷ്യമെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു.
Share news