KOYILANDY DIARY

The Perfect News Portal

ദേശീയപാതയിൽ പൂക്കാട് ടൗണിന് തെക്ക് ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടു

കൊയിലാണ്ടി: ദേശീയപാതയിൽ പൂക്കാട് ടൗണിന് തെക്ക് ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടു. പണ്ടോരപെറ്റ് മാളിനടുത്ത് റോഡ് ഡൈവേർട്ട് ചെയ്യുന്ന സ്ഥലത്താണ് വലിയ കുഴി രൂപപ്പെട്ടത്. ഇത് വാഹന ഗതാഗതത്തിന് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അപകട സാധ്യതയുള്ളതിനാൽ അടിയന്തരമായി കുഴി അടച്ച് ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ഒന്നടങ്കം ആവശ്യപ്പെടുന്നത്.