KOYILANDY DIARY.COM

The Perfect News Portal

എ ഭാസ്കരൻ മൂന്നാം ചരമവാർഷികവുo ഫോട്ടോ അനാഛാദനവുo

കൊയിലാണ്ടി: ഓൾ കേരള റീട്ടെയിൽ റേഷൻ ഡിലേഴ്സ് അസോസിയേഷന്റെ അഭിമൂഖ്യത്തിൽ എ ഭാസ്കരൻ മൂന്നാം ചരമവാർഷികവുo ഫോട്ടോ അനാഛാദനവുo പുഷ്പാർച്ചനയുoനടത്തി. റേഷൻ ഡീലേഴ്സ് താലൂക്ക് പ്രസിഡണ്ട് ഖജാൻജി എന്നീ നിലകളിൽ നിരവധി തവണ പ്രവർത്തിച്ചു. ജനതാദൾ നിയോജകമണ്ഡലം പ്രസിഡണ്ട്, പനങ്ങാട് സർവീസ് ബാങ്ക് പ്രസിഡണ്ട്, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട്, വായനശാല പ്രസിഡന്റ് തുടങ്ങി ഒട്ടനവധി സ്ഥാനങ്ങൾ വഹിച്ച വ്യക്തിത്വമായിരുന്നു എ ഭാസ്കരൻ.

അനുസ്മരണവുo ഫോട്ടോ അനാഛാദനവുo സംസ്ഥാന സെക്രട്ടറി പി പവിത്രൻ ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ പുതുക്കോട് അധ്യക്ഷത വഹിച്ചു. ശശിധരൻ മങ്കര, ഒ കെ ബാലൻ, സുരേഷ് കറ്റോട്, ടി സുഗതൻ, സി കെ വിശ്വൻ, എ കെ രാമചന്ദ്രൻ, ശിവശങ്കരൻ, എ പി പി നാരായണൻ, പ്രഭാകരൻ നായർ എന്നിവർ സംസാരിച്ചു. കെ കെ പരീത്  സ്വാഗതവും മിനി പ്രസാദ് നന്ദിയും പറഞ്ഞു.

Share news