KOYILANDY DIARY.COM

The Perfect News Portal

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാങ്ക് സെക്രട്ടറി മരണപ്പെട്ടു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാങ്ക് സെക്രട്ടറി മരണപ്പെട്ടു. നടുവണ്ണൂർ റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി കേളോത്ത് സുരേഷ് ബാബു (54) ആണ് മരണപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 7 മണിക്ക് കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപം വെച്ച് ബൈക്കിൽ യാത്രചെയ്യവെ ലോറിക്കടിയിൽപ്പെട്ട് ഗുരുതര പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരേ ദിശയിൽ പോകുകയായിരുന്നു ബൈക്കും ലോറിയുമാണ് അപകടത്തിൽ പെട്ടത്. KL. 76 A 2346 ലോറിയും KL 56 – D 2879 സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്.

Share news