കൊയിലാണ്ടിയിൽ 56 വയസ്സുകാരി ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടിയിൽ 56 വയസ്സുകാരി ട്രെയിൻ തട്ടി മരിച്ചു. കൊയിലാണ്ടി ഐസ് പ്ലാൻ്റ് റോഡിൽ, കമ്പിക്കൈ പറമ്പിൽ റീത്ത (56) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2.30 മണിയോടുകൂടി റെയിൽവെ ഓവർ ബ്രിഡ്ജിന് താഴെയാണ് അപകടം ഉണ്ടായത്. കൊയിലാണ്ടി റെയിൽവെ ലൈനിന് കിഴക്കുവശം പ്രവർത്തിക്കുന്ന നഗരസഭ ഫിഷറീസ് ഓഫീസിലേക്ക് പോയി തിരിച്ചുവരുന്ന വഴി റെയിൽവെ ലൈൻ ക്രോസ് ചെയ്യുമ്പോൾ ഖരീബ് രഥ് ട്രെയിനിൽ അബദ്ധത്തിൽ കുടുങ്ങുകയായിരുന്നു.

സംഭവം അറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ രാഘവൻ്റെയും വല്ലിയുടെയും മകളാണ്. ഭർത്താവ്: പരേതനായ ലക്ഷ്മണൻ. മക്കൾ: ലറീന, ലറീഷ്. മരുമക്കൾ: ജയനന്ദൻ, ദിൽന.


റെയിൽവെ ലൈനിൻ്റെ കിഴക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ഫിഷറീസ് ഓഫീസ് പട്ടണത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റണമെന്ന് മത്സ്യത്തൊഴിലാളികൾ ദീർഘകാലമായ ആവശ്യപ്പെടുന്നെങ്കിലും ഇതുവരെയും അതിന് പരിഹാരമാകുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. കൊയിലാണ്ടി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡെവലപ്പ്മെൻ്റ് ഓഫീസിലേക്ക് താൽക്കാലികമായങ്കിലും ഓഫീസ് മാറ്റണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.

