തന്റെ കടയില്‍ നിന്നും പലചരക്ക് വാങ്ങാത്തതിന് 30കാരനെ കമ്പികൊണ്ട് അടിച്ച് കൊലപ്പെടുത്തി

ദില്ലി: തന്റെ കടയില്‍ നിന്നും പലചരക്ക് വാങ്ങാത്തതിന്റെ പേരില്‍ മുപ്പതുകാരനെ കമ്പിവടികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തി. വടക്ക് പടിഞ്ഞാറന്‍ ദില്ലിയിലെ ഷകുര്‍പൂരിലാണ് സംഭവം. സാധനം വാങ്ങിക്കാത്തതിന് കടയുടമ കമ്പി വടികൊണ്ട് അടിച്ചും കത്രിക കൊണ്ട് കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 30നാണ് വിക്രം കുമാറിനെയും മകനെയും കടയുടമ ആക്രമിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് കടയുടമ ലോകേഷ് ഗുപ്തയെയും ഇയാളുടെ മക്കളായ പ്രിയാന്‍ഷ്, ഹര്‍ഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

