KOYILANDY DIARY.COM

The Perfect News Portal

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 19 കാരി അറസ്റ്റിൽ

ചവറ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 19 കാരി അറസ്റ്റിൽ. ചവറ ശങ്കരമംഗലം കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടി (19) യെ ആണ് വള്ളികുന്നം പൊലീസ് അറസ്റ്റു ചെയ്തത്. ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് താമസിക്കുന്ന 16 കാരനെ ഡിസംബർ ഒന്നിനാണ് യുവതി വീട്ടില്‍നിന്നും വിളിച്ചിറക്കി കൊണ്ടുപോയത്. പല സ്ഥലങ്ങളിലായി കൊണ്ടുപോയി താമസിപ്പിച്ച്‌ യുവതി പീഡിപ്പിച്ചതായി 16 കാരൻ മൊഴി നല്‍കി. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Share news