തച്ചൻകുന്ന് സ്വദേശിയായ 14 കാരനെ കാണ്മാനില്ലെന്ന് പരാതി

പയ്യോളി: കീഴൂർ തച്ചൻകുന്ന് സ്വദേശിയായ 14 കാരനെ കാണ്മാനില്ല. പീടികക്കണ്ടി അൻവറിൻ്റെ മകൻ മുഹമ്മദ് യാസീൻ അൻവറിനെയാണ് കാണാതായത്. ഇന്നലെ (വെള്ളിയാഴ്ച) ഉച്ചയ്ക്ക് 12.05 ന് ബന്ധുവിനോടൊപ്പം തച്ചൻകുന്ന് പള്ളിയിൽ നിസ്കരിക്കാൻ പോയതായിരുന്നു. പിന്നീട് പള്ളിയിൽ നിന്ന് പുറത്തേക്ക് പോയി. 12.35 ന് ഒരാളുടെ കൂടെ വണ്ടിയിൽ പള്ളിയിലേക്ക് വീണ്ടും വന്നത് കണ്ടവരുണ്ട്. സംഭവത്തിൽ ബന്ധുക്കൾ പയ്യോളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

കാണാതാവുമ്പോൾ ഇളം നീല നിറത്തിലുള്ള ഷർട്ടും കറുത്ത ജീൻസുമാണ് ധരിച്ചിട്ടുള്ളത്. വട്ട മുഖവും വെളുത്ത് തടിച്ച ശരീരവുമാണ്. 158 സെൻ്റിമീറ്റർ ഉയരമുണ്ട്. കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ അറിയിക്കുവാൻ താല്പര്യപ്പെടുന്നു.
96564 50955
