KOYILANDY DIARY.COM

The Perfect News Portal

വയനാട്ടിൽ 14കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ

മാനന്തവാടി: വയനാട്ടിൽ 14കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കർണാടക കുട്ട സ്വദേശിയായ മണിവണ്ണനെ (21)യാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. 2023 സെപ്റ്റംബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം. ഭാര്യയുടെ പ്രസവത്തിനായി വയനാട് മെഡിക്കൽ കോളേജിലെത്തിയതായിരുന്നു മണിവണ്ണൻ. അമ്മയുടെ പ്രസവത്തെത്തുടർന്ന് കൂട്ടിരിക്കാനെത്തിയ 14കാരിയെ പ്രതി പരിചയപ്പെടുകയും പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയുമായിരുന്നു. പോക്സോ, ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Share news