തിക്കോടി സ്വദേശിയായ പതിനാലുകാരന് അമീബിക്ക് മസ്തിഷ്ക ജ്വര ലക്ഷണങ്ങൾ

കോഴിക്കോട്: കോഴിക്കോട് ഒരു കുട്ടി കൂടി അമീബിക്ക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ചികിത്സയിൽ. തിക്കോടി സ്വദേശിയായ പതിനാലുകാരനിലാണ് അമീബിക്ക് മസ്തിഷ്ക ജ്വര ലക്ഷണങ്ങൾ കണ്ടെത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കുട്ടി ചികിൽസ തേടി. രോഗ ലക്ഷണങ്ങളോടെ ചികിൽസയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം ഇതോടെ രണ്ട് ആയി.

കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലുള്ള പന്ത്രണ്ട് വയസ്സുകാരന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.


സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി (അമീബിക് മസ്‌തിഷ്‌കജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്.

