KOYILANDY DIARY.COM

The Perfect News Portal

കോവിഡ് വ്യാപനം: നഗസഭ ഓഫീസിൽ നിയന്ത്രണം. സേവനങ്ങൾ ഓൺലൈനിൽ

കൊയിലാണ്ടി: കോവിഡ്-19 രണ്ടാം ഘട്ട വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കൊയിലാണ്ടി നഗരസഭ ഓഫീസിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി നഗരസഭയിൽ ലഭ്യമായ ഓൺലൈൻ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. നഗരസഭയിൽ നിന്നുള്ള മറ്റു സേവനങ്ങൾ ലഭ്യമാക്കുന്നതിനായി താഴെ ചേർത്തിട്ടുള്ള ഫോൺ നമ്പറുകളിൽ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെട്ട് ഓഫീസ് സന്ദർശനം പരമാവധി ഒഴിവാക്കണമെന്നും സെക്രട്ടറി അറിയിച്ചു. ഓരോ വിഭാഗത്തിലും ഫോണിൽ ബന്ധപ്പെട്ടാൽ ആവശ്യമായ നർദ്ദേശങ്ങൾ ലഭിക്കും. ഫോൺ നമ്പർ ഉൾപ്പെടെ വിശദ വിവരങ്ങൾ താഴെ കൊടുക്കുന്നു.

  • കോവിഡ് കൺട്രോൾ റൂം – 04962620881
  • ജനന, മരണ, വിവാഹ രജിസ്‌ട്രേഷൻ – 9447824933 (www.cr.lsgkerala.gov.in)
  • സാമൂഹ്യ സുരക്ഷ പെൻഷൻ – 9495031841
  • വസ്തു നികുതി, റവന്യൂ വിവരങ്ങൾ – 9846777887 (www.sanchaya.lsgkerala.gov.in)
  • പി.എം.എ.വൈ – 9539077991
  • കുടുംബശ്രീ – 8848931495
  • കെട്ടിട നിർമ്മാണ അപേക്ഷ വിവരങ്ങൾ- 9656290893
  • ഓഫീസ് – 04962620244
Share news

Leave a Reply

Your email address will not be published. Required fields are marked *