KOYILANDY DIARY.COM

The Perfect News Portal

അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി 18 കുട്ടികളടക്കം 24 പേര്‍ മരിച്ചു

ആതന്‍സ് > കിഴക്കന്‍ ഈജിയന്‍ കടലില്‍ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി 18 കുട്ടികളടക്കം 24 പേര്‍ മരിച്ചു. വ്യാഴാഴ്ചയായിരുന്നു അപകടം. 13  ആണ്‍കുട്ടികളുടെയും അഞ്ച് പെണ്‍കുട്ടികളുടെയും ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് മുതിര്‍ന്നവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഗ്രീക്ക് തീരസേന അറിയിച്ചു.  ഐക്യരാഷ്ട്ര സഭയുടെ കണക്കുപ്രകാരം 46,000 അഭയാര്‍ഥികളാണ് ഗ്രീസുവഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് 2015ല്‍ മാത്രം കുടിയേറിയത്. ഇതില്‍ 170 പേര്‍ മരിച്ചു.

 

Share news