KOYILANDY DIARY

The Perfect News Portal

ഇ​ന്ധ​ന​ വി​ല​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌​ കോ​ഴി​ക്കോ​ട്ടു ​നി​ന്ന്​ നേ​പ്പാ​ളി​ലേ​ക്ക്​ അധ്യാപകൻ്റെ സൈക്കിൾ യാത്ര

കോ​ഴിക്കോട്​: രാ​ജ്യ​ത്ത്​ ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന ഇ​ന്ധ​ന​ വി​ല​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌​ കോ​ഴി​ക്കോ​ട്ടു ​നി​ന്ന്​ നേ​പ്പാ​ളി​ലേ​ക്ക്​ യു​വ അ​ധ്യാ​പ​ക​​ന്‍ അ​ഖി​ലേ​ഷിൻ്റെ സൈ​ക്കി​ള്‍ ​യാ​ത്ര തു​ട​ങ്ങി. ര​ണ്ടു​മാ​സം നീളു​ന്ന യാ​ത്ര​ക്ക്​ പ്ര​ത്യേ​കി​ച്ച്‌​ റൂ​ട്ട്​ മാ​പ്പി​ല്ല, പ​ര്യ​ട​ന​പ്പ​ട്ടി​ക​യി​ല്ല, കൈ​യി​ല്‍ കാ​ര്യ​മാ​യി കാ​ശു​മി​ല്ല. ആ​ഡം​ബ​ര​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത സാ​ധാ​ര​ണ ഹീ​റോ സൈ​ക്കി​ളി​ലാ​ണ്​ ചൂ​ടു​കാ​ല​ത്തെ ദേ​ശാ​ന്ത​ര സ​മ​ര​യാ​ത്ര. വ​ഴി​ക​ളി​ല്‍ സു​മ​ന​സ്സു​ക​ള്‍ ന​ല്‍​കു​ന്ന സ​പ്പോ​ര്‍​ട്ടി’ല്‍ ആ​വേ​ശ​മു​ള്‍​ക്കൊ​ണ്ട്​ ന​ട​ത്തു​ന്ന യാത്ര നാല്​ ദി​വ​സം പി​ന്നി​ട്ടു. അ​പ​രി​ചി​ത​ര്‍ ന​ല്‍​കു​ന്ന ഐ​ക്യ​ദാ​ര്‍​ഢ്യ​വും സ്​​നേ​ഹ​വു​മാ​ണ്​ യാ​ത്ര​യു​ടെ ഊ​ര്‍​ജം. എ​വി​ടെ എ​പ്പോ​ഴെ​ത്തു​മെ​ന്നൊ​ന്നും നി​ശ്ച​യ​മി​ല്ല. അ​ഥ​വാ ലോ​ക്​​ഡൗ​ണ്‍ ത​ട​സ്സ​മാ​യാ​ലും വി​ല​ക്കി​ല്ലാ​ത്ത വ​ഴി​ക​ള്‍ ക​ണ്ടെ​ത്തി ല​ക്ഷ്യ​ത്തി​ലെ​ത്തു​മെ​ന്ന്​ അ​ഖി​ലേ​ഷ്​ പ​റ​ഞ്ഞു. ദി​നേ​ന ശ​രാ​ശ​രി 70 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ക്കാ​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ആ​രം​ഭി​ച്ച ​ൈസ​ക്കി​ള്‍ സ​ഞ്ചാ​രം വെ​ള്ളി​യാ​ഴ്​​ച ക​ര്‍​ണാ​ട​ക​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കും. കോ​ഴി​ക്കോ​ട്​ വെ​ള്ളി​മാ​ട്​​കു​ന്ന്​ പൂ​ള​ക്ക​ട​വി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ക്വാ​ര്‍​​ട്ടേ​ഴ്​​സി​ല്‍ താ​മ​സി​ക്കു​ന്ന അ​ഖി​ലേ​ഷ്​ എ​ന്ന അ​ച്ചു ത​ല​ശ്ശേ​രി അ​മൃ​ത വി​ദ്യാ​ല​യ​ത്തി​ലെ ഫി​സി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍ ടീ​ച്ച​റാ​ണ്. കോ​വി​ഡ്​ ആ​യ​തോ​ടെ സ്​​കൂ​ളി​ന്​ അ​നി​ശ്ചി​ത​മാ​യ അ​വ​ധി കി​ട്ടി​യ​താ​ണ്​ യാ​ത്ര​ക്ക്​ അ​വ​സ​ര​മാ​ക്കി​യ​ത്. സൈ​ക്കി​ള്‍ റൈ​ഡ​ര്‍​മാ​രാ​യ സു​ഹൃ​ത്തു​ക്ക​ളുണ്ടെ​ങ്കി​ലും അ​വ​രാ​രും അ​ഖി​ലേ​ഷി​നൊ​പ്പ​മി​ല്ല. ഒ​രു വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള സൈ​ക്കി​ള്‍ അ​യ​ല്‍​ക്കാ​ര​നാ​യ ഹ​ബീ​ബിൻ്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ത്ത​രം യാ​ത്ര​ക​ള്‍​ക്ക്​ വേ​ണ്ട സൈ​ക്കി​ളും സ​ന്നാ​ഹ​ങ്ങ​ളു​മൊ​രു​ക്കാ​ന്‍ 50,000 രൂ​പ​യെ​ങ്കി​ലും വേ​ണം. ചെ​ല​വി​ന്​ കാ​ശും വേ​ണം. അ​തൊ​ന്നും ക​രു​താ​തെ​യാ​ണ്​ അ​ഖി​ലേ​ഷ്​ പു​റ​പ്പെ​ട്ട​ത്. സാ​ദാ സൈ​ക്കി​ളി​ല്‍ ഇ​ങ്ങ​നെ​യൊ​രു യാ​ത്ര​യെ കു​റി​ച്ച്‌​ പ​റ​ഞ്ഞ​പ്പോ​ള്‍ പ​രി​ഹ​സി​ച്ച സു​ഹൃ​ത്തു​ക​ളോ​ടു​ള്ള സ​മ​രം കൂ​ടി​യാ​ണീ യാ​ത്ര. ഇൗ ​സൈ​ക്കി​ളി​ലും റൈ​ഡ്​ സാ​ധ്യ​മാ​ണെ​ന്നും പ​ണ​മി​ല്ലാ​ത്ത​വ​ര്‍​ക്കും റൈ​ഡ്​​ സാ​ധി​ക്കു​മെ​ന്നും കാ​ണി​ച്ചു​കൊ​ടു​ക്ക​ലും യാ​ത്ര​യു​ടെ ല​ക്ഷ്യ​മാ​ണ്.

കോ​ഴി​ക്കോ​ട്​ കോ​ര്‍​പ​റേ​ഷ​ന്‍ ജീ​വ​ന​ക്കാ​ര​നാ​യ ഷാ​ജി​യു​ടെ​യും രാ​ധ​യു​ടെ​യും മ​ക​നാ​ണ്​ അ​ഖി​ലേ​ഷ്. യാ​ത്ര​യെ കു​റി​ച്ച​റി​ഞ്ഞ​പ്പോ​ള്‍ നാ​ട്ടി​ലെ യു​വാ​ക്ക​ള്‍ പി​ന്തു​ണ​യു​മാ​യെ​ത്തി. പൂ​ള​ക്ക​ട​വ്​ പ്രീ​മി​യ​ര്‍ ലീ​ഗി​‍െന്‍റ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യാ​ത്ര​യ​യ​പ്പും ന​ല്‍​കി. കോ​ഴി​േ​ക്കാ​ട്​ കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ ഫെ​നി​ഷ കെ. ​സ​ന്തോ​ഷാ​ണ്​ ഫ്ലാ​ഗ്​​ഓ​ഫ്​ നി​ര്‍​വ​ഹി​ച്ച​ത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *