KOYILANDY DIARY.COM

The Perfect News Portal

സിനിമാ-നാടക പ്രവർത്തകൻ പി ബാലചന്ദ്രൻ അന്തരിച്ചു

വൈക്കം: പ്രശസ്ത സിനിമാ-നാടക പ്രവർത്തകനും അധ്യാപനുമായ പി ബാലചന്ദ്രൻ അന്തരിച്ചു. 69 വയസായിരുന്നു. പുലർച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. എട്ടു മാസത്തോളമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. 50ഓളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നടൻ, എഴുത്തുകാരൻ, തിരകഥാകൃത്ത്, സംവിധായകൻ, നാടക പ്രവർത്തകന്, അധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം.

കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയിൽ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി ജനനം. ചലച്ചിത്ര കഥ-തിരക്കഥാകൃത്ത് എന്നീ നിലയിൽ ശ്രദ്ധേയൻ.’ഇവൻ മേഘരൂപൻ’ എന്ന സിനിമയിലൂടെ ചലച്ചിത്രസംവിധായകനായി. കേരള സര്വ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂര് സ്കൂള് ഓഫ് ഡ്രാമയിൽ നിന്ന് സംവിധാനം ഐച്ഛികമായി നാടക-തീയറ്റര് കലയിൽ ബിരുദവുമെടുത്തു.

സ്കൂള് ഓഫ് ഡ്രാമയില് കുറച്ചു കാലം അദ്ധ്യാപകന് ആയിരുന്നു.സ്കൂള് ഓഫ് ഡ്രാമയുടെ റെപെര്ടറി തിയേറ്റര് ആയ ‘കള്ട്’ല് പ്രവര്ത്തിച്ചു. ”മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാന് , മായാസീതങ്കം ,നാടകോത്സവം” എന്ന് തുടങ്ങി നിരവധി നാടകങ്ങള് രചിച്ചു. ഏകാകി,ലഗോ,തീയറ്റര് തെറാപ്പി,ഒരു മധ്യവേനല് പ്രണയരാവ്, ഗുഡ് വുമന് ഓഫ് സെറ്റ്സ്വാന് തുടങ്ങിയ നാടകങ്ങള് സംവിധാനം ചെയ്തു.

Advertisements

ഉള്ളടക്കം, അങ്കിള് ബണ്, പവിത്രം, തച്ചോളി വര്ഗ്ഗീസ് ചേകവര്, അഗ്നിദേവന്, മാനസം, പുനരധിവാസം, പോലീസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങള്ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. ഇതില് അഗ്നിദേവന് വേണുനാഗവള്ളിയുമൊത്തായിരുന്നു രചിച്ചത്. തൃശൂര് സ്കൂള് ഓഫ് ഡ്രാമയിലെ അഭിനയ പരിചയം നേടി ”വക്കാലത്ത് നാരായണന് കുട്ടി, ശേഷം, പുനരധിവാസം ,ശിവം,ജലമര്മ്മരം,ട്രിവാന്ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്ഡ് ലഭിച്ചു. പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്ഡ് നേടി. മികച്ച നാടക രചനക്കുള്ള 2009ല് കേരള സംഗീത അക്കാദമി അവാര്ഡും ബാലചന്ദ്രനെ തേടിയെത്തിയിരുന്നു. സംസ്കാരം വൈകീട്ട് മൂന്നുമണിക്ക് സ്വവസതിയില്. ശ്രീലതയാണ് ഭാര്യ, ശ്രീകാന്ത്, പാർവ്വതി എന്നിവര് മക്കളാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *