KOYILANDY DIARY.COM

The Perfect News Portal

ജന ഹൃദയങ്ങൾ കീഴടക്കി കാനത്തിൽ ജമീല


പയ്യോളി : കാനത്തിൽ ജമീലയുടെ തെരഞ്ഞെടുപ്പ് പര്യടനം ആവേശമായി ബൂധനാഴ്ച രാവിലെ 8.30 ഓടെ കോട്ടക്കലിൽനിന്നും പ്രചാരണം ആരംഭിച്ചു. കൊളാവിപ്പാലം, കോട്ടക്കടപ്പുറത്തെത്തിയ സ്ഥാനാർത്ഥി ആദ്യമായി മത്സ്യ തൊഴിലാളികളെ കണ്ട് വോട്ട് അഭ്യർത്ഥന നടത്തി. തുടര്ന്ന് കോട്ടപുഴയുടെ തീരത്ത് മണൽമേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികളെ കണ്ടു. അടുത്ത പ്രദേശമായകാപ്പുംകരയിലേക്ക് പുറപ്പെട്ടു പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉപ്പെടെ നീണ്ട നിരതന്നെ അവിടെകാത്തുനിൽപ്പുണ്ടായിരുന്നു. അവരോട് സ്നേഹ അന്വേഷണം നടത്തി അൽപനേരംചെലവഴിച്ചശേഷം പ്രദേശത്തെ 2 മരണ വീടുകൾ സന്ദർശിച്ചു. തുടർന്ന്ഇരിങ്ങലിലെ മൂരാട്  വീവേഴ്സ്  സൊസൈറ്റിയിൽ എത്തി തൊഴിലാളികളെ കണ്ടു.

വർഷങ്ങളായി കിടപ്പ് രോഗിയായ മൂരാട്പ്രദേശത്തെപടിഞ്ഞാറെ തുരുത്തി മാണിക്യത്തിനെ കണ്ട് അനുഗ്രഹം വാങ്ങി. അടുത്ത പ്രദേശമായ പയ്യോളി നോർത്തിലേക്ക് യാത്രയായി. അവിടെ മൂന്നോളം മരണ വീടുകൾസന്ദർശിച്ചശേഷം പയ്യോളിസൗത്തിലെ കിഴൂർ അർബൻആശുപത്രിയിലെത്തി ഡോക്ടർമാരെയും നഴ്സുമാരെയും മറ്റു ജീവനക്കാരെയും കണ്ടു.  തുടർന്ന് തച്ചൻ കുന്നിലെ സബ് രജിസ്ട്രാർ ഓഫീസ് സന്ദർശിച്ചു. സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും  സിപിഐ നേതാവും , അധ്യാപകനുമായ രോഗശയ്യയിൽ കിടക്കുന്ന വി ആർ വിജയരാഘവൻ മാസ്റ്ററെയും സന്ദർശിച്ച് ആശിർവാദം വാങ്ങിയശേഷം തിക്കോടി സൗത്തിലെ  39, 45, 47ബൂത്തുകളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുത്തു. എല്ലായിടത്തും ഹൃദ്യമായ വരവേൽപ്പുകളാണ് ലഭിച്ചത്‌

പള്ളിക്കരയിലെവെളുത്തേടത്ത് കോളനി സന്ദർശിക്കുകയും, കോളനി നിവാസികളുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്തു. തുടർന്ന് പ്രദേശത്തെ പൗര പ്രമുഖരെ സന്ദർശിച്ചശേഷം വൈകീട്ടോടെ ബുധനാഴ്ചത്തെ പര്യടനം സമാപിച്ചു എൽ ഡി എഫ് നേതാക്കളായ എം പി ഷിബു ,എൻ ടി അബ്ദുറഹ്മാൻ, ടി ഷീബ, ഡി ദീപ, ടി അരവിന്ദാക്ഷൻ, കൊളാവിപ്പാലം രാജൻ, പി ഷാജി, കെ കെ ഗണേശൻ, എൻ സി മുസ്തഫ,  പി വി രാമചന്ദ്രൻ, പി വി രാമചന്ദ്രൻ, പി ജനാർദ്ദനൻ, ഷൈമശ്രീജു, കെ ശശിധരൻ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.

Advertisements

Share news

Leave a Reply

Your email address will not be published. Required fields are marked *