KOYILANDY DIARY.COM

The Perfect News Portal

പയ്യോളി ബലാൽസംഘ കേസ് : എസ്.ഐ. അനിലിനെ വെറുതെ വിട്ടു

കൊയിലാണ്ടി: പോലീസ് സേനയ്ക്ക് കളങ്കം ഉണ്ടാക്കിയ പയ്യോളി ബലാൽസംഘ കേസ് എസ്ഐ കുറ്റക്കാരനല്ല എന്ന് കണ്ട് പ്രതിയെ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക്  കോടതി വെറുതെ വിട്ടു. 2019 ആഗസ്റ്റ് 27ന് പയ്യോളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഭർത്താവിനെതിരെ പരാതിയുമായി വന്ന പയ്യോളി സ്വദേശിനിയായ യുവതിയെ അന്നത്തെ പയ്യോളി എസ്ഐ ആയിരുന്ന ജി എസ് അനിൽ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. കൊയിലാണ്ടി ഫാസ്ട്രാക്ക് ജഡ്ജി ആണ് അനിലിനെ വെറുതെ വിട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒന്നര വർഷത്തിലധികമായി അദ്ദേഹത്തെ സർവീസിൽനിന്ന് പുറത്താക്കിയിരിക്കു കയായിരുന്നു. യുവതിയെ നിരന്തരം പീഡിപ്പിച്ചു എന്നതിനാലായിരുന്നു അദ്ദേഹത്തിനെതിരെ കേസെടുത്തത്. ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന പരാതിക്കാരി വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള കേസിന്റെ കാര്യത്തിനായിരുന്നു പയ്യോളി പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നത്. പിന്നീട് ഇവർ സൗഹൃദത്തിലായി. ഈ ബന്ധം ഉപയോഗിച്ച് നിരന്തരം പീഡിപ്പിച്ചു എന്നായിരുന്നു കേസ്. പുതിയ കോടതി വിധിയെ തുടർന്ന് അദ്ധേഹത്തെ ഉടൻ തന്നെ സർവീസിലേക്ക് തിരിച്ചെടുക്കും എന്നാണ് അറിയുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *