വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം യുവാവിനെ കൊയിലാണ്ടി പോലീസ് പിടികൂടി

കൊയിലാണ്ടി: സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ കൊയിലാണ്ടി പോലീസ് അതിവിദഗ്ദമായി പിടികൂടി. കാപ്പാട് മുനമ്പത്ത് മുളവങ്ങരക്കണ്ടി ഫൈജാസ് (26) നെ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സംഭവം സ്കൂൾ വിട്ട് കൂട്ടുകാരോടൊപ്പം പോകവെ പൊയിൽക്കാവ് കോട്ട പരിസരത്ത് വെച്ചാണ് സംഭവം. ചുകപ്പ് നിറമുള്ള മോട്ടോർ ബൈക്കിലെത്തിയാണ് പ്രതി അതിക്രമം നടത്തിയത്.

സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചാണ് പ്രതിയെ പിടികൂടിയത്. ഇതിനിടയിൽ തെളിവ് നശിപ്പിക്കാൻ ചുകപ്പ് മോട്ടോർ ബൈക്ക് വിൽപ്പന നടത്തി മറ്റൊരു വെള്ള ബൈക്ക് വാങ്ങിയിരുന്നു. സി.ഐ. കെ.സി. സുഭാഷ് ബാബുവിൻ്റെ നിർദേശ പ്രകാരം എസ്.ഐ. ഹമീദിൻ്റെ നേതൃത്വത്തിൽ, എസ്.സി.പി.ഒ. ബിജു വാണിയംകുളം, ജനമൈത്രി ബീറ്റ് ഓഫീസർ, സുമേഷ്, ശ്രീജിത്ത്. ശ്രീലത തുടങ്ങിയവരടങ്ങുന്ന സംഘമാണ് വിദഗ്ദമായി പ്രതിയെ പിടികൂടിയത്.


