കൊയിലാണ്ടി നഗരസഭ ലൈഫ്-ഗുണഭോക്തൃ സംഗമവും അദാലത്തും നടന്നു
കൊയിലാണ്ടി: സംസ്ഥാനത്ത് ലൈഫ് പദ്ധതിയില്‍ പണി പൂര്‍ത്തീകരിച്ച രണ്ടര ലക്ഷം വീടുകളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി നഗരസഭയില്‍ ലൈഫ്-ഗുണഭോക്തൃ സംഗമവും അദാലത്തും സംഘടിപ്പിച്ചു. നഗരസഭ ചെയര്പേഴ്സന് കെ.പി.സുധ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് അഡ്വ. കെ.സത്യന് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ.കെ.അജിത്, കെ.എ. ഇന്ദിര, സി. പ്രജില, നിജില പറവക്കൊടി, നഗരസഭാ കൌൺസിലർമാരായ വി.പി. ഇബ്രാഹിംകുട്ടി, രജീഷ് വെങ്ങളത്തുകണ്ടി, സൂപ്രണ്ട് എ.എം.അനില്‍ കുമാര്‍, പി.എസ്. ബിജു, വി.ആര്. രചന, വി. ജീബ എന്നിവര്‍ സംസാരിച്ചു.

