കാം കോ ഭരണ സമിതിയെ തെരഞ്ഞെടുത്തു
കോഴിക്കോട്: കോഴിക്കോട് ഡിസ്ട്രിക്റ്റ് അഗ്രികൾച്ചറിസ്റ്റ് ആൻഡ് മർക്കൻ്റയിസ് വെൽഫെയർ കോ-ഓപ്റേറ്റീവ് സൊസെറ്റി ക്ളിപ്തം നമ്പർ ഡി. 3121(കാം കോ) തെരഞ്ഞെടുപ്പിൽ അടുത്ത അഞ്ചു വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളായി പി.കെ.കബീർ സലാല, അഡ്വ.കെ.ആനന്ദ കനകം, പ്രഭാകരൻ. പി., ശശിധരൻ അയനിക്കാട്, രമേശൻ മരുതാട്, കെ.യു. ഗൗരി ടീച്ചർ, ലിജി, ശുഭ പി.ടി., കേളപ്പൻ ടി.ടി.എന്നിവരെ തെരഞ്ഞെടുത്തു. ശനിയാഴ്ച നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിലാണ് ഇവരെ തെരഞ്ഞെടുത്തത്.

തുടർന്നു നടന്ന ഭരണ സമിതി അംഗങ്ങളുടെ യോഗത്തിൽ വെച്ച് അഡ്വ. കെ. ആനന്ദ കനകത്തെ പ്രസിഡണ്ടായും പി.കെ. കബീർ സലാലയെ വൈസ് പ്രസിഡണ്ടായും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. സൊസെറ്റിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും ആവശ്യമായ നടപടികൾ ഉടനെ സ്വീകരിക്കുന്നതാണെന്ന് പ്രസിഡൻറ് അറിയിച്ചു. കോഴിക്കോട് യൂണിറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ കെ സബീഷ് കുമാർ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ നിയന്ത്രിച്ചു. സ്ഥാനാരോഹണ ചടങ്ങിന് ശേഷം കാം കോ സെക്രട്ടറി ടി.ടി ഷംന നന്ദി പറഞ്ഞു.


