സര്‍ക്കാര്‍ ജീവനക്കാരുടെശമ്പള പരിഷ്കരണത്തിന് മന്ത്രിസഭ അനുമതി നല്കി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെശമ്പള പരിഷ്കരണത്തിന് മന്ത്രിസഭ അനുമതി നല്കി. മന്ത്രിസഭാ ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനാണ് അംഗീകാരം നല്‍കിയത്. അധ്യാപക പാക്കേജ് വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കോര്‍പറേറ്റ് മാനേജ്മെന്റുകളുമായുള്ള ധാരണ അംഗീകരിക്കും. ഈ വര്‍ഷം 1:30, 1:35 അധ്യാപക വിദ്യാര്‍ഥി അനുപാതം അംഗീകരിക്കും. അടുത്ത അധ്യയന വര്‍ഷം ഇത് 1:45 അനുപാതത്തിലാക്കാനും മന്ത്രിസഭ തീരുമാനിച്ചു.
