KOYILANDY DIARY

The Perfect News Portal

മഞ്ജു വാര്യരെ നായികയാക്കി രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന വേട്ടയുടെ റിലീസ് നീട്ടി

മഞ്ജു വാര്യരെ നായികയാക്കി രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന വേട്ടയുടെ റിലീസ് നീട്ടിയതായി സൂചന. ചിത്രം ജനുവരി 29ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അന്ന് റിലീസുണ്ടാകില്ല. പകരം ചിത്രം മാര്‍ച്ചിലാവും തീയറ്ററുകളിലെത്തുകയെന്ന് റിപ്പോര്‍ട്ട്. ത്രില്ലര്‍ സ്വഭാവമുള്ള വേട്ടയില്‍ കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍. അരുണ്‍ലാല്‍ രാമചന്ദ്രനാണ് തിരക്കഥ.