കർഷക സമര വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിന്ന് ഡൽഹി കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാനായി പോകുന്ന സമര വളണ്ടിയര്മാരായ ഇ. അനിൽകുമാർ, പ്രസാദ്, എം കൃഷ്ണൻ എന്നി വര്ക്ക് യാത്രയയപ്പ് നൽകി. സമ്മേളനം കർഷക സംഘം സംസ്ഥാന ജോ: സെക്രട്ടറി പി വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ഏ.എം സുഗതൻ അധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗം കെ ഷിജു വളണ്ടിയര്മാരെ ഷാൾ അണിയിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, പി കെ ഭരതൻ, പി സി സതീഷ് ചന്ദ്രൻ, വി വേണു മാസ്റ്റർ എന്നിവർ സംസാരിച്ചു. യു. സന്തോഷ് കുമാർ സ്വാഗതവും ശാന്ത കളമുള്ളകണ്ടി നന്ദിയും പറഞ്ഞു.


